തിരുവനന്തപുരം: കന്യാകുമാരി സെക്ഷനിലെ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇരണിയല്‍ യാര്‍ഡില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ 11 ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും എട്ട് സര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കും.

പൂര്‍ണമായി റദ്ദാക്കുന്നവ

കൊല്ലം ജങ്ഷനില്‍നിന്ന് ഉച്ചയ്ക്ക് 3.35-ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 56101 കൊല്ലം-നാഗര്‍കോവില്‍ പാസഞ്ചര്‍, നാഗര്‍കോവില്‍ ജങ്ഷനില്‍നിന്ന് രാവിലെ 6.15-ന് പുറപ്പെടേണ്ട നാഗര്‍കോവില്‍-കൊല്ലം പാസഞ്ചര്‍ (56102), നാഗര്‍കോവില്‍ ജങ്ഷനില്‍നിന്നു രാവിലെ 07.55-ന് പുറപ്പെടേണ്ട നാഗര്‍കോവില്‍-തിരുവനന്തപുരം നോര്‍ത്ത് പാസഞ്ചര്‍ (56305), തിരുവനന്തപുരം നോര്‍ത്തില്‍നിന്നു രാവിലെ 6.30-ന് പുറപ്പെടുന്ന തിരുവനന്തപുരം നോര്‍ത്ത്-നാഗര്‍കോവില്‍ പാസഞ്ചര്‍ (56306), നാഗര്‍കോവിലില്‍നിന്ന് വൈകീട്ട് 6.20-ന് പുറപ്പെടേണ്ട നാഗര്‍കോവില്‍-തിരുവനന്തപുരം നോര്‍ത്ത് പാസഞ്ചര്‍ (56309), തിരുവനന്തപുരം നോര്‍ത്തില്‍നിന്നു ഉച്ചയ്ക്ക് 1.25-ന് പുറപ്പെടേണ്ട തിരുവനന്തപുരം നോര്‍ത്ത്-നാഗര്‍കോവില്‍ പാസഞ്ചര്‍ (56310) എന്നിവ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ പൂര്‍ണമായും റദ്ദാക്കും.

പുനലൂരില്‍നിന്നു രാവിലെ 6.35-ന് പുറപ്പെടേണ്ട പുനലൂര്‍-കന്യാകുമാരി പാസഞ്ചര്‍ (56705) ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ പൂര്‍ണമായും റദ്ദാക്കും. കന്യാകുമാരി-പുനലൂര്‍ പാസഞ്ചര്‍ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ പൂര്‍ണമായും റദ്ദാക്കും. കന്യാകുമാരി-തിരുനെല്‍വേലി പാസഞ്ചര്‍ മൂന്നിന് പൂര്‍ണമായും റദ്ദാക്കും. കന്യാകുമാരിയില്‍നിന്ന് വൈകീട്ട് നാലിന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 66305 കന്യാകുമാരി-കൊല്ലം മെമു ഒന്ന്, രണ്ട് തീയതികളില്‍ പൂര്‍ണമായും റദ്ദാക്കും. കൊല്ലം ജങ്ഷനില്‍നിന്ന് 11.35ന് പുറപ്പെടേണ്ട കൊല്ലം-കന്യാകുമാരി മെമു (66305) ഒന്ന്, രണ്ട് തീയതികളില്‍ പൂര്‍ണമായും റദ്ദാക്കും.

ഭാഗികമായി റദ്ദാക്കുന്നവ

ഏപ്രില്‍ ഒന്നിനും രണ്ടിനും മംഗളൂരു -തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസ് കൊല്ലം ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസ് 1, 2, 3 തീയതികളില്‍ കൊല്ലത്തുനിന്ന് പുറപ്പെടും. മംഗളൂരു-കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒന്നിനും രണ്ടിനും തിരുവനന്തപുരം വരെയേയുണ്ടാകൂ.

കന്യാകുമാരി-മംഗളൂരു പരശുറാം എക്സ്പ്രസ് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ തിരുവനന്തപുരത്തുനിന്ന് ഷെഡ്യൂള്‍ ചെയ്ത സമയത്ത് സര്‍വീസ് ആരംഭിക്കും. 30-നും 31-നും പുണെയില്‍നിന്നു പുറപ്പെട്ട കന്യാകുമാരി എക്സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍ നിര്‍ത്തും.

കന്യാകുമാരി-പുണെ ജയന്തി എക്സ്പ്രസ് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ തിരുവനന്തപുരത്തുനിന്ന് സര്‍വീസ് ആരംഭിക്കും. ഒന്ന്, രണ്ട് തീയതികളില്‍ തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് തിരുനെല്‍വേലി ജങ്ഷന്‍ വരെയേയുണ്ടാകൂ.

തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്സ്പ്രസ് ഒന്ന്, രണ്ട് തീയതികളില്‍ തിരുനെല്‍വേലി ജങ്ഷനില്‍നിന്ന് സര്‍വീസ് ആരംഭിക്കും.