- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടിയില്‍ പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

പാലക്കാട്: അട്ടപ്പാടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ സി.പി.ഐ. മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫ്. സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സംഭവം. ഉടന്‍തന്നെ അദ്ദേഹത്തെ സമീപത്തെ പുതൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കടുത്ത ചൂടും തളര്‍ച്ചയുമാണ് കുഴഞ്ഞുവീഴാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പ്രസംഗം പകുതിയായപ്പോഴേക്കും ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച അദ്ദേഹം വേദിയില്‍ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പ്രഥമശുശ്രൂഷകള്‍ക്ക് ശേഷം അദ്ദേഹം നിരീക്ഷണത്തിലാണ്. പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണ വാര്‍ത്തയറിഞ്ഞ് നിരവധി പ്രവര്‍ത്തകരാണ് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്.


