- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് പടക്ക നിര്‍മ്മാണ കേന്ദ്രത്തില്‍ പൊട്ടിത്തെറി; രണ്ടു പേര് മരിച്ചു
കോഴിക്കോട് പടക്ക നിര്‍മ്മാണ കേന്ദ്രത്തില്‍ പൊട്ടിത്തെറി; രണ്ടു പേര് മരിച്ചു

X
കോഴിക്കോട്: കോഴിക്കോട് പടക്ക നിര്‍മ്മാണ കേന്ദ്രത്തില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ രണ്ടുപേര്‍ ദാരുണമായി മരിച്ചു. കുന്നമംഗലം കുരുക്കത്തൂരിലാണ് സംഭവം. വാടകയ്ക്ക് എടുത്ത് പടക്ക നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടയിലാണ് സംഭവം. വീട്ടുടമസ്ഥനും ബന്ധുവുമാണ് മരിച്ചത്.
വിഷു ആഘോഷത്തിന്റെ ഭാഗമായി വീട് വാടകക്കെടുത്ത് പടക്ക നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. ആറു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അനധികൃത പടക്ക നിര്‍മ്മാണ കേന്ദ്രമാണ് എന്നാണ് പുറത്തുവരുന്ന വിവരം.
Next Story


