തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയില്‍ പെപ്പര്‍ സ്‌പ്രേയുമായെത്തിയ യുവാവ് കസ്റ്റഡിയില്‍. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കല്‍പ്പാളയം ജംക്ഷന്‍ ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവാവിന്റെ കൈവശം ഉണ്ടായിരുന്ന സ്‌പ്രേ കുപ്പി ബോംബ് സ്‌ക്വാഡ് കണ്ടെത്തിയത്. തുടര്‍ന്ന് കരമന പൊലീസ് സ്റ്റേഷനിലേക്ക് യുവാവിനെ മാറ്റി.

സ്‌പ്രേ, സഹോദരിക്ക് നല്‍കാനായി കൊണ്ടുവന്നതാണെന്ന് ഇയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.