- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ വര്‍ക്കല ഹെലിപാഡ് ക്ലിഫില്‍ നിന്നും യുവാവ് 60 അടി താഴ്ചയില്‍ വീണു

X
തിരുവനന്തപുരം: വര്‍ക്കലയില്‍ ഹെലിപാഡ് ക്ലിഫില്‍ നിന്ന് യുവാവ് താഴേക്ക് വീണു. ഏകദേശം 60 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്. തിരുനെല്‍വേലി ശങ്കരന്‍കോവില്‍ സ്വദേശി ശരവണന്‍ ആണ് താഴേക്ക് വീണത്. ഹെലിപാഡ് ക്ലിഫിലെ സുരക്ഷാ വേലി മറികടന്നാണ് ഇയാള്‍ താഴേക്ക് വീണത്.സ്ഥലത്ത് ഫയര്‍ഫോഴ്‌സെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ഫോഴ്‌സ് താഴെയിറങ്ങി യുവാവിനെ നെറ്റില്‍ മുകളിലേക്ക് എത്തിച്ചു. ഏറെ ശ്രമകരമായിട്ടാണ് യുവാവിനെ പുറത്തെത്തിച്ചത്. സുഹൃത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് താഴേക്ക് വീണത്. സുരക്ഷാ വേലി മറികടന്നാണ് ഇരുവരും കുന്നിന്റെ അറ്റത്ത് എത്തിയത്. പരിക്കേറ്റ ശരവണനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story


