കന്യാകുമാരി: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 15ന് കന്യാകുമാരിയില്‍ എത്തും. എന്‍ ഡി എ യുടെ ഭാഗമായി 27 മണ്ഡലങ്ങളില്‍ ബിജെപി മത്സരിക്കുന്നു. കന്യാകുമാരി ജില്ലയില്‍ മാത്രം, നാഗര്‍കോവില്‍, വിളവന്‍കോട്, കുളച്ചല്‍, പത്മനാഭപുരം എന്നീ നാല് മണ്ഡലങ്ങളില്‍ ബിജെപി മത്സരിക്കുന്നുണ്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ അവസാനിച്ചതോടെ, തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 15 ന് കന്യാകുമാരിയില്‍ പ്രചാരണം നടത്തുന്നത് . എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ഇപിഎസ്, എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ദിനകരന്‍ എന്നിവരുള്‍പ്പെടെയുള്ള സഖ്യകക്ഷി നേതാക്കളും മോദിയുടെ പ്രചാരണ റാലിയില്‍ പങ്കെടുക്കും. കന്യാകുമാരിയിലെ പ്രചാരണം പൂര്‍ത്തിയാക്കിയ ശേഷം, അതേ ദിവസം തന്നെ കോയമ്പത്തൂരില്‍ പ്രധാനമന്ത്രി മോദിയുടെ സമ്മേളനമുണ്ടാകും.