നാദാപുരം: 12 വയസ്സുള്ള ബാലനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷവിധിച്ചു. മാഹി പാറക്കല്‍ മുകുന്ദമാല രാജീവനെ (63) ആണ് നാദാപുരം പോക്സോ കോടതി ശിക്ഷിച്ചത്.

12 വയസുള്ള കുട്ടിയെ ബൈക്കില്‍ കയറ്റി പലസ്ഥലങ്ങളിലും കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് വിധി. നാദാപുരം കോടതി ജഡ്ജി ദേവന്‍ കെ. മേനോന്‍ ആണ് ശിക്ഷ വിധിച്ചത്.

പ്രതി കുട്ടിക്ക് സമ്മാനം വാഗ്ദാനം നല്‍കി പിന്നീടു പലദിവസങ്ങളിലും ഉപദ്രവിച്ചുവെന്നതാണ് കേസ്. ചോമ്പാല പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ സബ് ഇന്‍സ്പെക്ടര്‍ വി.കെ. മനീഷ്, എ.എസ്.ഐ. പി. വൈജ എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.