- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉയര്‍ന്ന താപനില; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഉയര്‍ന്ന താപനില; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

X
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ച സാഹചര്യത്തില്‍ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചവരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും കൊല്ലം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 37ഡിഗ്രി വരെയും തിരുവനന്തപുരം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ 36 ഡിഗ്രി വരെയും ഉയരാം. ഇന്നലെ ഉയര്‍ന്ന ചൂട് പാലക്കാട് (37.2) രേഖപ്പെടുത്തി. തിരുവനന്തപുരത്ത് 36.7 ഡിഗ്രിയായിരുന്നു താപനില. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്.
Next Story


