- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷുത്തിരക്ക്: ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു; യാത്രാക്ലേശത്തിന് ചെറിയൊരു ആശ്വാസം

ചെന്നൈ/തിരുവനന്തപുരം: വിഷു പ്രമാണിച്ചുള്ള അതിരൂക്ഷമായ യാത്രാത്തിരക്ക് പരിഗണിച്ച് ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു. ചെന്നൈ എഗ്മോറില്‍നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കും (കൊച്ചുവേളി), ചെന്നൈ സെന്‍ട്രലില്‍നിന്ന് കൊല്ലത്തേക്കുമാണ് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. സ്വകാര്യ ബസുകള്‍ അമിതകൂലി ഈടാക്കുന്ന സാഹചര്യത്തില്‍ റെയില്‍വേയുടെ ഈ നീക്കം പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും.
1. ചെന്നൈ എഗ്മോര്‍ - തിരുവനന്തപുരം നോര്‍ത്ത് (06115/06116)
യാത്ര: ഏപ്രില്‍ 10-ന് രാത്രി 11.55-ന് എഗ്മോറില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകീട്ട് 6.00-ന് തിരുവനന്തപുരം നോര്‍ത്തിലെത്തും.
മടക്കം: ഏപ്രില്‍ 15-ന് ഉച്ചയ്ക്ക് 3.45-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.45-ന് ചെന്നൈയിലെത്തും.
കോച്ചുകള്‍: 4 ത്രീ ടിയര്‍ എ.സി, 10 സ്ലീപ്പര്‍, 4 ജനറല്‍ കോച്ചുകള്‍.
പ്രധാന സ്റ്റോപ്പുകള്‍: സേലം, ഈറോഡ്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍, കൊല്ലം.
2. ചെന്നൈ സെന്‍ട്രല്‍ - കൊല്ലം എ.സി. സ്പെഷ്യല്‍ (06119/06120)
യാത്ര: ഏപ്രില്‍ 15-ന് ഉച്ചയ്ക്ക് 3.10-ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55-ന് കൊല്ലത്തെത്തും.
മടക്കം: ഏപ്രില്‍ 16-ന് രാവിലെ 10.40-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.30-ന് ചെന്നൈയിലെത്തും.
കോച്ചുകള്‍: 16 ത്രീ ടിയര്‍ എ.സി. ഇക്കോണമി കോച്ചുകള്‍ മാത്രം.
3. തിരുനെല്‍വേലി - ചെന്നൈ എഗ്മോര്‍ (06070/06069)
ഏപ്രില്‍ 9-ന് രാത്രി 11.40-ന് തിരുനെല്‍വേലിയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ എഗ്മോറിലെത്തും. തിരികെ 10-ന് ഉച്ചയ്ക്ക് 12.30-ന് പുറപ്പെട്ട് രാത്രി 11.30-ന് തിരുനെല്‍വേലിയിലെത്തും.
അവധിക്കാല തിരക്ക് കണക്കിലെടുത്ത് ഏപ്രില്‍ 10-ന് പ്രത്യേക തീവണ്ടികള്‍ വേണമെന്ന് ആവശ്യം ശക്തമായിരുന്നു. നിലവില്‍ പ്രതിദിന തീവണ്ടികളില്‍ ടിക്കറ്റ് കിട്ടാനില്ലാത്തതും സ്വകാര്യ ബസുകളിലെ അമിത നിരക്കും സാധാരണക്കാരെ വലയ്ക്കുന്നതിനിടെയാണ് ഈ അധിക സര്‍വീസുകള്‍ എത്തുന്നത്.


