- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂണ്ടുവിരല്‍ മുറിഞ്ഞ യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷന്‍

X
തൃശൂര്‍: തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ചൂണ്ടുവിരല്‍ മുറിഞ്ഞ് ബാന്‍ഡേജ് ഇട്ട് വോട്ട് ചെയ്യാന്‍ എത്തിയ യുവതിക്ക് വോട്ട് നിഷേധിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വോട്ട് ചെയ്യാനെത്തിയ അക്ഷയക്കൊപ്പം കൈക്കുഞ്ഞുമുണ്ടായിരുന്നു. ഏതാണ്ട് അഞ്ച് മണിക്കൂര്‍ നേരം കാത്ത് നിന്നതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധിച്ചപ്പോള്‍ മാത്രമാണ് അക്ഷയക്ക് വോട്ട് ചെയ്യാന്‍ സാധിച്ചത്. ഉച്ചയ്ക്ക് ഒന്നര മുതല്‍ കുഞ്ഞും അമ്മയോടൊപ്പം പോളിംഗ് സ്റ്റേഷനില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ജില്ല കലക്ടറോട് വിശദീകരണം തേടും.
Next Story


