- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വ്യക്തിഹത്യ നടത്തി കലാപത്തിന് ശ്രമം'; വി. കുഞ്ഞികൃഷ്ണനെതിരെ ടി.ഐ. മധുസൂദനന്റെ പരാതി
വി. കുഞ്ഞികൃഷ്ണനെതിരെ ടി.ഐ. മധുസൂദനന്റെ പരാതി

കണ്ണൂര്‍: പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.ഐ. മധുസൂദനന്‍ പൊലീസില്‍ പരാതി നല്‍കി. മാധ്യമങ്ങളിലൂടെ നിരന്തരം അപകീര്‍ത്തിപ്പെടുത്താനും സ്പര്‍ധയും വെറുപ്പുമുണ്ടാക്കി അക്രമത്തിന് പ്രേരിപ്പിക്കാനും ശ്രമിക്കുന്നുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. പയ്യന്നൂര്‍ പോലീസിലാണ് പരാതി സമര്‍പ്പിച്ചത്.
പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പുസ്തക പ്രകാശനത്തിന്റെ സമയം മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടങ്ങളില്‍ വരെ ടി.ഐ. മധുസൂദനനെതിരെ വി. കുഞ്ഞികൃഷ്ണന്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തെളിവുകള്‍ സഹിതം രേഖകള്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതായും കുഞ്ഞികൃഷ്ണന്‍ വാദിച്ചിരുന്നു.
നേരത്തെ, പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച ആളുടെ വീടിന് നേരെ ആക്രമണമുണ്ടായതും ബാനറുകളും പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടതും വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടതും സിപിഎം ചെയ്തതാണെന്ന് വി. കുഞ്ഞികൃഷ്ണന്‍ ആരോപിച്ചിരുന്നു. ടി.ഐ. മധുസൂദനന് ജനപിന്തുണ കുറയുന്നതിനാലാണ് പരാജയഭീതിയില്‍ ഈ ആക്രമണങ്ങള്‍ നടത്തുന്നതെന്നും കുഞ്ഞികൃഷ്ണന്‍ അന്ന് പ്രസ്താവിച്ചിരുന്നു.


