- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തില്‍പ്പെട്ട യുവതിയോട് ലൈംഗിക അതിക്രമം; വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റിനെതിരെ കേസ്; സവാദ് ഒളിവില്‍

കായംകുളം: അപകടത്തില്‍പ്പെട്ട് പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാമെന്ന് പറഞ്ഞ് കൂടെപ്പോയി ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ കായംകുളത്തെ പ്രമുഖ വ്യാപാരി നേതാവിനെതിരെ പോലീസ് കേസെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിനില്‍ സവാദിനെതിരെയാണ് കായംകുളം പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
കഴിഞ്ഞ ഏപ്രില്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം സ്വദേശിനിയായ യുവതി കായംകുളത്തുവെച്ച് അപകടത്തില്‍പ്പെട്ടിരുന്നു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സന്നദ്ധനായി എത്തിയ സിനില്‍ സവാദ്, യാത്രാമധ്യേ വാഹനത്തിനുള്ളില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ആശുപത്രിയിലെത്തിയ ശേഷം യുവതി തനിക്കുണ്ടായ ദുരനുഭവം ഡോക്ടറോട് വെളിപ്പെടുത്തുകയായിരുന്നു.
ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. യുവതിയുടെ പരാതിയില്‍ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതി സിനില്‍ സവാദ് നിലവില്‍ ഒളിവില്‍ കഴിയുകയാണ്. ഇയാളെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.


