- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികള്‍ തമ്മിലുണ്ടായ വഴക്ക് പരിഹരിക്കുന്നതിനിടെ മുതിര്‍ന്നവര്‍ തമ്മില്‍ കയ്യാങ്കളി; ദമ്പതികളുടെ ആക്രമണത്തില്‍ യുവതിക്കും മകനും പരിക്ക്
കുട്ടികള്‍ തമ്മിലുണ്ടായ വഴക്ക് പരിഹരിക്കുന്നതിനിടെ മുതിര്‍ന്നവര്‍ തമ്മില്‍ കയ്യാങ്കളി

വര്‍ക്കല: കുട്ടികള്‍ തമ്മില്‍ നിസ്സാര പ്രശ്‌നത്തെച്ചൊല്ലിയുണ്ടായ വഴക്ക് പരിഹരിക്കുന്നതിനിടെ മുതിര്‍ന്നവര്‍ തമ്മില്‍ കയ്യാങ്കളി. വഴക്കിട്ട രണ്ട് കുട്ടികളുടെയും വീട്ടുകാര്‍ തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. വര്‍ക്കലയിലാണ് കുട്ടികളുടെ വാക്കു തര്‍ക്കും മുതിര്‍ന്നവരുടെ കയ്യാങ്കളിയിലേക്ക് മാറിയത്. യുവതിയെയും മകനെയും അയല്‍വാസികളായ ദമ്പതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ക്കല സ്വദേശിനി ഷൈഫയ്ക്കാണ് അയല്‍വാസികളായ ദമ്പതികളുടെ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ അയല്‍വാസിയായ റജീനയ്ക്കും ഭര്‍ത്താവിനുമെതിരെ പോലീസ് കേസെടുത്തു.
സംഭവത്തെക്കുറിച്ച് ഷൈഫയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ: കുട്ടികള്‍ തമ്മിലുണ്ടായ വഴക്ക് പരിഹരിക്കാനായി സംസാരിക്കുന്നതിനിടെയാണ് അയല്‍വാസികളായ റജീനയും ഭര്‍ത്താവും ചേര്‍ന്ന് ഷൈഫയെയും മകനെയും ആക്രമിച്ചത്. തര്‍ക്കം രൂക്ഷമായതോടെ റജീനയുടെ ഭര്‍ത്താവ് ഷൈഫയുടെ മകനെ ചുടുകട്ട കൊണ്ട് എറിഞ്ഞു വീഴ്ത്തിയതായും പരാതിയില്‍ ആരോപിക്കുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഷൈഫ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തില്‍ ഷൈഫ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വര്‍ക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അയല്‍വാസികള്‍ തമ്മിലുള്ള ചെറിയ തര്‍ക്കം വധശ്രമത്തിന് സമാനമായ ആക്രമണത്തില്‍ കലാശിച്ചതിന്റെ ഞെട്ടലിലാണ് പ്രദേശം.


