തലശേരി: ധർമ്മടം അഴിമുഖത്തിന് സമീപം ചാത്തോടം ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ച യുവാകളുടെ . മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.ധർമ്മടം അഴിമുഖത്തിന് സമീപം ചാത്തോടം ബീച്ചിൽ കുളിക്കാനിറങ്ങിയ ഗൂഡല്ലൂർ എസ് എഫ് നഗർ സ്വദേശികളായ മുരുകന്റെ മകൻ അഖിൽ (23) കൃഷ്ണന്റെ മകൻ സുനീഷ് (23) എന്നിവരാണ് മരിച്ചത്. ഇരുവരും ഇലക്ട്രിക്കൽ ജോലി ചെയ്യുന്നു വരാണ്.

ചൊവ്വാഴ്‌ച്ച ബെകുന്നേരമാണ് അപകടമുണ്ടായത് ദീപാവലി ആഘോഷിക്കാനാണ് ഗുഡല്ലൂരിൽ നിന്നും ഏഴു പേരടങ്ങുന്ന സംഘം മാഹിയിലെത്തിയത്. ഇവിടെ മുറിയെടുത്ത് താമസിച്ച സുഹൃത്തുക്കൾ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് കാണാൻ പോകുന്നതിനിടെയാണ് ധർമ്മടത്ത് എത്തിയത്. കൂട്ടുകാർ മറ്റൊരിടത്ത് കടൽ കാഴ്‌ച്ചകൾ ആസ്വദിക്കുന്നതിനിടെയിൽ അഖിലും സുനീഷും ബീച്ചിൽ കുളിക്കാനിറങ്ങുകയായിരുന്നു.

കുട്ടുകാർ തിരിച്ച് എത്തിയിട്ടും അഖിലിനെയും സുനീഷിനെയും കണ്ടില്ല. ഇവരും മത്സ്യ തൊഴിലാളികളും ബോട്ടും തോണിയുമിറക്കി തെരഞ്ഞുവെങ്കിലും തുടക്കത്തിൽ കണ്ടെത്തിയില്ല. തുടർന്ന് പൊലിസിനെയും അഗ്‌നി രക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു. കോസ്റ്റൽ ബോട്ട്, മുങ്ങൽ വിദഗ്ദ്ധർ, മത്സ്യ തൊഴിലാളികൾ നാട്ടുകാർ എന്നിവർ നടത്തിയ സംയുക്ത തെരച്ചിലിലാണ് രാത്രി ഒൻപതു മണിയോടെ ധർമ്മടം വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്.