ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ദക്ഷിണേന്ത്യയിലെ 19 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. ഇന്ന് രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. സംസ്ഥാന പൊലീസ് സേനയുമായി അടുത്ത ഏകോപനത്തോടെയാണ് ഭീകരവാദ വിരുദ്ധ ഏജൻസി ഈ റെയ്ഡുകൾ നടത്തുന്നത്.

അതേസമയം എവിടെയൊക്കെയാണ് റെയ്ഡ് നടത്തുന്നതെന്നൊ ഏതു സംഘടനയുടെ ആളുകൾക്കായി ആണ് തെരച്ചിൽ നടത്തുന്നതെന്നൊ വ്യക്തമല്ല. ഇസ്ലാമിക തീവ്രവാദികളെയാണ് എൻഐഎ ലക്ഷ്യമിട്ടതെന്നാണ് സൂചന.