- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനവീയം നൈറ്റ് ലൈഫിന് ഇളവ്; രാത്രി 7.30 മുതൽ പുലർച്ചെ 5 വരെ; രാത്രി 11 മണിവരെ മൈക്ക് ഉപയോഗിക്കാം
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മാനവീയം വീഥിയിലെ നൈറ്റ് ലൈഫ് സംവിധാനത്തിൽ ഇളവ്. രാത്രി 7.30 മുതൽ പുലർച്ചെ 5 മണിവരെയാണ് നൈറ്റ് ലൈഫ്. രാത്രി 11 മണിവരെ മൈക്ക് ഉപയോഗിക്കാനും അധികൃതർ അനുമതി നൽകി. 11 മണിക്ക് ശേഷം ഉച്ചഭാഷിണിയില്ലാതെ പരിപാടി അവതരിപ്പിക്കാം.
കഴിഞ്ഞ മാസം മുതൽ മാനവീയം വീഥിയിൽ നൈറ്റ് ലൈഫിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മാനവീയത്തിൽ രാത്രി 10 മണിക്ക് ശേഷം വാദ്യോപകരണങ്ങളും ഉച്ചഭാഷിണിയും ഒഴിവാക്കണമെന്നായിരുന്നു ശുപാർശ. രാത്രി 12 മണി കഴിഞ്ഞാൽ മാനവീയം വീഥി വിട്ട് ആളുകൾ പോകണമെന്ന് നിർദ്ദേശിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. തുടർച്ചയായി സംഘർഷങ്ങളുണ്ടായ പശ്ചാത്തലത്തിലായിരുന്നു പൊലീസിന്റെ തീരുമാനം.
Next Story



