കോഴിക്കോട്: കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലും സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിലും നിപ ട്രൂ നാറ്റ് പരിശോധനയിൽ വിദഗ്ധ പരിശീലനം നൽകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് .

നിപ പരിശോധനയ്ക്കയച്ച ഒരു പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. ഇന്ന് പുതിയ പോസിറ്റീവ് കേസുകൾ ഇല്ല. നിപ പോസിറ്റീവായി ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പർക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളത്. നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോർ കമ്മിറ്റി യോഗം ചേർന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി പങ്കെടുത്തു.