കൊച്ചി;മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയൻപിള്ള രാജു വിവാഹിതനായി. തിരുവനന്തപുരം സ്വദേശിശിനിയും ഫാഷൻ ഡിസൈനറുമായ നിരഞ്ജനെയെയാണ് നിരഞ്ജ് താലിചാർത്തിയത്.പാലിയത്ത് വിനോദ് ജി പിള്ളയുടെയും സിന്ധുവിന്റെയും മകളണ് നിരഞ്ജന.പാലിയത്ത് കോവിലകത്ത് വച്ചാണ് താലികെട്ട് നടന്നത്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത് വിവാഹച്ചടങ്ങിൽ താരങ്ങളായ മമ്മൂട്ടി, ജയറാം,ജഗദീഷ് എന്നിവരും എത്തിയിരുന്നു.

മണിയൻപിള്ള രാജുവിന്റെ രണ്ടാമത്തെ മകനായ നിരഞ്ജ് ബ്ലാക്ക് ബട്ടർഫ്ലൈസ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്കെത്തിയത്.പിന്നീട് ബോബി, ഡ്രാമ, സകലകലാശാല, സുത്രകാരൻ, ഫൈനൽസ്, ഒരു താത്വിക അവലോകനം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.വിവാഹ ആവാഹനമാണ് ഏറ്റവും അടുത്തായി അഭിനിയിച്ച ചിത്രം.അടുത്ത ദിവസം തന്നെ സിനിമാ പ്രവർത്തകർക്കായി തിരുവനന്തപുരത്ത് വെച്ച് വിവാഹ സൽക്കാരം ഒരുക്കും.