- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'72 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്തരമൊരു ആവശ്യം ആദ്യം; നിസ്‌കാര മുറി അനുവദിക്കില്ല'; തെറ്റായ പ്രചരണം ഒഴിവാക്കണമെന്ന് നിര്‍മല കോളേജ് അധികൃതര്‍
കൊച്ചി: മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ വിശ്രമ മുറിയില്‍ നിസ്‌കരിക്കാന്‍ അനുവദിക്കാത്തതിന് പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവെച്ച സംഭവത്തില്‍ പ്രതികരണവുമായി കോളേജ് അധികൃതര്‍. നിസ്‌കാര മുറി അനുവദിക്കണമെന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പ്രിന്‍സിപ്പാല്‍ ഫാ. ജസ്റ്റിന്‍ കെ കുര്യാക്കോസ് പ്രതികരിച്ചു. കോളേജിന്റെ 72 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തെറ്റായ പ്രചാരണം നടത്തി മത സ്പര്‍ധ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇത്തരം നടപടികള്‍ ഒഴിവാക്കണം. കോളേജ് ഇത്രയും കാലം പുലര്‍ത്തിയിരുന്ന നിലപാടുമായി തന്നെ മുന്നോട്ട് പോകും. പ്രതിഷേധിച്ച കുട്ടികള്‍ക്കെതിരെയുള്ള നടപടികളെക്കുറിച്ച് ആലോചിക്കേണ്ട സമയമല്ലിത്. അവര്‍ നിര്‍മലയിലെ കുട്ടികളാണെന്നും തെറ്റുകള്‍ പറഞ്ഞ് മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിസ്‌കാര സൗകര്യം ഒരുക്കില്ലെന്ന് മാനേജ്‌മെന്റും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഒരു വിഭാഗം വിദ്യാര്‍ഥികളാണ് കോളേജിലെ പ്രതിഷേധം നടന്നത്. അതേസമയം, കോളേജില്‍ നിസ്‌കാര സൗകര്യം ആവശ്യപ്പെട്ട് എസ്.എഫ്.ഐ സമരം നടത്തിയെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, സെക്രട്ടറി പി.എം. ആര്‍ഷോ എന്നിവര്‍ അറിയിച്ചു.
കോളേജിനു സമീപത്തെ മുസ്‌ളീം പള്ളിയില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിക്കാത്തതിനാല്‍ കോളേജില്‍ നിസ്‌കാരം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിക്കാത്തതിനാല്‍ പ്രിന്‍സിപ്പലിനെ മുറിയില്‍ തടഞ്ഞുവച്ചു. നിസ്‌കരിക്കാന്‍ പോകുന്നതായി കത്തുനല്‍കിയാല്‍ ഹാജരിനെ ബാധിക്കാത്ത തരത്തില്‍ സമയത്തില്‍ ഇളവ് നല്‍കാമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചിരുന്നു. ട
അതേസമയം സിറോമലബാര്‍ സഭക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരായ ആസൂത്രിത മത, വര്‍ഗീയ അധിനിവേശത്തിന്റെ പുതിയ ഉദാഹരണമാണ് നിര്‍മ്മല കോളേജ് സംഭവമെന്ന് സിറോമലബാര്‍ സഭ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമായി ചെറുക്കുമെന്ന് സഭാ പബ്‌ളിക് അഫയേഴ്‌സ് കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് തോമസ് തറയില്‍ വ്യക്തമാക്കിയിരുന്നു.