കൊച്ചി: പ്രവാസി സംരംഭകർക്കായുള്ള നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ 'പ്രവാസി നിക്ഷേപ സംഗമം 2023' നവംബറിൽ എറണാകുളത്ത് സംഘടിപ്പിക്കുന്നു. തീയതിയും വേദിയും പിന്നീട് അറിയിക്കും. കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് താല്പര്യമുള്ള പ്രവാസി കേരളീയർക്ക് ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപ സംഗമം. നിലവിൽ സംരംഭങ്ങൾ ആരംഭിച്ചവർക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ അവസരമുണ്ടാകും.

ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാൽ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയാത്തവർക്ക് തങ്ങളുടെ ബിസിനസ്സ് ആശയം നിക്ഷേപകർക്ക് മുൻപാകെ അവതരിപ്പിക്കാനും വേദിയുണ്ട്. പങ്കെടുക്കാൻ താല്പര്യമുള്ള നിക്ഷേപകരും സംരംഭകരും ഒക്ടോബർ 15 നു മുൻപായി NBFC യിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനായി 04712770534, 8592958677 എന്നീ നമ്പറുകളിലോ, nbfc.norka@kerala.gov.in, nbfc.coordinator@gmail.com ഇമെയിലുകളിലോ ബന്ധപ്പെടാം. പ്രവാസി സംരംഭങ്ങൾ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോർക്ക സെന്ററിലാണ് നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്റർ (NBFC) പ്രവർത്തിവരുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാം.