- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഞ്ചനാ കേസില്‍ നടന് നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനും നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജറാകണമെന്ന് തലയോലപ്പറമ്പ് പോലീസ്
വഞ്ചനാ കേസില്‍ നടന് നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനും നോട്ടീസ്
കോഴിക്കോട്: വഞ്ചനാകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനും നോട്ടീസ്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്. നിവിന്‍ പോളിയെയും എബ്രിഡ് ഷൈനെയും ഈ ആഴ്ച പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.
നിര്‍മ്മാതാവ് ഷംനാസ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. 'ആക്ഷന്‍ ഹീറോ ബിജു 2' സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്. ഷംനാസില്‍ നിന്ന് 1.9 കോടി രൂപ വാങ്ങി സിനിമയുടെ അവകാശം നല്‍കിയത് മറച്ച് വച്ച് മറ്റൊരാള്‍ക്ക് വിതരണാവകാശം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്.
ഗള്‍ഫിലുള്ള വിതരണക്കാരന് വിദേശ വിതരണാവകാശമാണ് നല്‍കിയത്. ഗള്‍ഫിലെ വിതരണക്കാരനില്‍ നിന്ന് മുന്‍കൂറായി നിവിന്‍ പോളിയുടെ 'പോളി ജൂനിയര്‍ ' എന്ന കമ്പനി 2 കോടി കൈപ്പറ്റി എന്നും പി എസ് ഷംനാസ് ആരോപിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്‍ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാനും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.