റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ താമസസ്ഥലത്ത് മലയാളി സാമൂഹികപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. നവോദയ കലാസാംസ്‌കാരിക വേദി റാക്ക ഏരിയ കമ്മിറ്റിയംഗവും ഖലിദിയ യൂനിറ്റ് പ്രസിഡന്റുമായ കണ്ണൂർ ശിവപുരം സ്വദേശി രജീഷ് മനോലി (45) ആണ് മരിച്ചത്.

ലോക കേരളസഭാ അംഗം നാസ് വക്കത്തിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തീകരിച്ചു. രജീഷിന്റെ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് വിമാനത്തിൽ ദമ്മാമിൽനിന്നും നാട്ടിലേക്ക് കൊണ്ടുപോകും.13 വർഷമായി ദമ്മാമിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.