കോഴിക്കോട്: സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന പ്രവാസി ലീവിനെത്തി നാട്ടിൽ നിൽക്കവേ തലയിൽ തേങ്ങാ വീണ് മരിച്ചു.അത്തോളി കൊങ്ങന്നൂർ പുനത്തിൽ പുറായിൽ മുനീർ (49) ആണ് വിദേശത്തേക്ക് തിരിച്ച് പോകാനിരിക്കെ അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ മരിച്ചത്. സൗദി അറേബ്യയിലെ ഹായിൽ പ്രവിശ്യയിൽ ജോലി ചെയ്ത് വരികയായിരുന്നു മുനീർ.

അസുഖ ബാധിതനായി കിടപ്പിലായിരുന്ന പിതാവിനെ പരിചരിക്കുന്നതിനായി കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴാണ് വഴിയരികിലെ തെങ്ങിൽനിന്ന് തേങ്ങ തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റത്.ചികിത്സക്കിടെ ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.അത്തോളിയൻസ് ഇൻ കെഎസ്എയുടെയും കെഎംസിസിയുടെയും പ്രവർത്തകനാണ്.