- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമദ് ആശുപത്രിയിലെ മലയാളി നഴ്സ് ഖത്തറിൽ നിര്യാതയായി; ചെങ്ങന്നൂർ സ്വദേശി മറിയാമ്മ ജോർജിന് ആദരാജ്ഞലികൾ അർപ്പിച്ചു പ്രവാസികൾ
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ നഴ്‌സായി ജോലിചെയ്തിരുന്ന ആലപ്പുഴ ചെങ്ങന്നൂർ പുത്തൻകാവ് എടവത്തറ പീടികയിൽ വീട്ടിൽ മറിയാമ്മ ജോർജ് (54) ഖത്തറിൽ നിര്യാതയായി. 17 വർഷത്തിലേറെയായി ഹമദ് ആശുപത്രിയിലുള്ള മറിയാമ്മ ജോർജ് ഹമദ് വിമൻസ് ആശുപത്രി പ്രസവവാർഡിൽ ജോലിചെയ്ത് വരികയായിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് അർബുദബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഭർത്താവ് ഫിലിപ് മാത്യു ഖത്തറിലുണ്ട്.
മകൾ : സാറാ മറിയം ഫിലിപ്പ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹപ്രവർത്തകരും ബന്ധുക്കളും അറിയിച്ചു. നിര്യാണത്തിൽ ഖത്തറിലെ നഴ്‌സിങ് സംഘടനകളായ ഫിൻക്യൂ, യുനീക് എന്നിവർ അനുശോചിച്ചു.
Next Story




