- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട: ഹൃദയാഘാതവും ഉയർന്ന രക്തസമ്മർദവും മൂലം ചികിൽസയിലായിരുന്ന സിവിൽ പൊലീസ് ഓഫീസർ മരിച്ചു. ആറന്മുള പൊലീസ് സ്റ്റേഷനിലെ സി.പി.ഓ കുളനട കൈപ്പുഴ സ്വദേശി ജി. സുനിൽകുമാർ (39) ആണ് മരിച്ചത്.
പത്തനംതിട്ട ഡിവൈ.എസ്‌പി ഓഫീസുമായി അറ്റാച്ച് ചെയ്താണ് ജോലി ചെയ്തിരുന്നത്. ഹൃദയഘാതം മൂലം ബുധനാഴ്ച വൈകിട്ട് തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സുനിൽ വ്യാഴാഴ്ച വൈകിട്ടാണ് മരിച്ചത്. ഭാര്യ: അശ്വതി (സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് കോട്ടയം). മകൾ: അനവദ്യ.
Next Story