- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.കെ.എസ്.എസ്.എഫ് നേതാവ് ഹാഫിള് ഇസ്മായിൽ ഫൈസി അന്തരിച്ചു; മരണം ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ
ഇരിക്കൂർ : വാഹനാപകടത്തിൽ പരുക്കറ്റേ് ചികിത്സയിലായിരുന്ന എസ്.കെ.എസ്.എസ്.എഫ് ഇരിക്കൂർ മേഖല വൈസ് പ്രസിഡന്റ് ഹാഫിള് ഇസ്മായിൽ ഫൈസി (28) അന്തരിച്ചു. ചാലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇരിക്കൂർ നിടുവള്ളൂർ സ്വദേശിയായ ഇസ്മായിൽ ഫൈസി തൈലവളപ്പ് ജുമാമസ്ജിദ് ഖത്തീബായി സേവനം അനുഷ്ഠിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി ഏഴോടെ ചെക്കികുളം പള്ളിയത്തായിരുന്നു അപകടം നടന്നത്. ഇസ്മാഈൽ ഫൈസി സഞ്ചരിച്ച ബെക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് ഇദ്ദേഹം മരണപ്പെട്ടത്. പരേതനായ വി.വി മഹമൂദ് മുസ്ലിയാരുടെയും കിണാക്കൂൽ ഖദീജയുടെയും മകനാണ്.ഭാര്യ : ജാബിറ, സഹോദരങ്ങൾ : ലത്തീഫ്,ഫത്താഹ് ദാരിമി,അനസ് മൗലവി,അമീൻ,താഹിറ,റൈഹാനത്ത്,സഫിയത്ത്
ഖബറടക്കം നാളെ രാവിലെ ഒൻപതു മണിക്ക് ഇരിക്കൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
Next Story




