കണ്ണൂർ: കണ്ണൂർ അശോക ഫാർമസ്യൂട്ടിക്കൽസ് മാനേജിങ് പാർട്ണറും അശോക ഫാർമസി ഉടമയും, അശോകം ബീച്ച് റിസോർട്ട്, അശോക ഡെന്റൽ ക്ലിനിക് എന്നിവയുടെ സ്ഥാപകനുമായ ഡോക്ടർ യു.കെ. പവിത്രൻ (87) അന്തരിച്ചു. പരേതരായ എം.കെ. കുഞ്ഞിരാമൻ വൈദ്യരുടെയും ഉപ്പോട്ട് ശാരദയുടെയും മകനാണ്.

കേരള ആയുർവേദിക് മെഡിസിൻ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കണ്ണൂർ-കാസർകോട് ജില്ല പ്രസിഡന്റ്, ടെന്നീസ് അസോസിയേഷൻ കണ്ണൂർ ജില്ല പ്രസിഡന്റ്, ഷട്ടിൽ അസോസിയേഷൻ ജില്ല പ്രസിഡന്റ്, കണ്ണൂർ യുണൈറ്റഡ് ക്ലബ്ബ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ടെന്നീസ്, ഷട്ടിൽ ജില്ലാ ചാമ്പ്യനായിരുന്നു. 2017ൽ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയിട്ടുണ്ട്.

ഭാര്യ: പരേതയായ പ്രേമപ്രഭ. മക്കൾ: ഡോ. നിഷ്‌ന പവിത്രൻ (എച്ച്ഒഡി, പ്രോസ്‌തോഡൊൻടിക്‌സ്, അഞ്ചരക്കണ്ടി ഡന്റൽ കോളജ്), നാദിയ പവിത്രൻ (യു.എസ്.എ.), പരേതനായ നവീൻ പവിത്രൻ. മരുമക്കൾ: ഡോ. പ്രദീപ് കുമാർ (സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ), റിങ്കു നവീൻ (മാനേജിങ് പാർട്ണർ, അശോക ഫാർമസ്യൂട്ടിക്കൽസ്), ഷൈൻ തങ്കപ്പൻ (യു.എസ്.എ.)

സഹോദരങ്ങൾ: ഡോ. ഇന്ദ്രാണി, സുലോചന, രത്‌നമ്മ, ലളിത, ഉഷ, ആര്യ, പരേതരായ കരുണാകരൻ, ഡോ. ശ്രീമതി കൃഷ്ണൻ, കൗസല്യ, മാധവൻ, ലീല, സുനന്ദ, മോഹനൻ, രവീന്ദ്രൻ, ശ്രീശൻ, സുമന.