- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയലിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചിലവ്; പ്രതിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് 4000 രൂപ കൈക്കൂലി വലിച്ച് ഉദ്യേഗസ്ഥര്‍ വിജിലന്‍സ് പിടിയില്‍
തിരുവനന്തപുരം: അറസ്റ്റ് ചെയ്ത ബംഗാള്‍ സ്വദേശികളുടെ കയ്യില്‍ നിന്ന് കൈക്കൂലിവാങ്ങിയ രണ്ട് ഉദ്യേഗസ്ഥര്‍ക്കെതിരെ കേസെടുത്ത് വിജിലന്‍സ്. തിരുവനന്തപുരം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യേഗസ്ഥരായ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ വിപിനും കോണ്‍സ്റ്റബിളായ പ്രവീണ്‍ രാജിനെയുമാണ് വിജിലന്‍സ് കേസ് എടുത്തത്. ബംഗാള്‍ സ്വദേശികളുടെ കൈയ്യില്‍ നിന്നും 4,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. ഇവരെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചിലവ് എന്ന് പറഞ്ഞാണ് 4000 രൂപ ബംഗാള്‍ സ്വദേശികളുടെ കൈയ്യില്‍ നിന്ന് വാങ്ങിയത്.
റെയില്‍വേ ടിക്കറ്റുകള്‍ അനധികൃതമായി കൈവശം വച്ചതിന് തമ്പാനൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് നവംബര്‍ മാസം 21നാണ് വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ജുയെല്‍ ദാസിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സിജെഎം കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത സമയം പ്രതിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും എടിഎം കാര്‍ഡും 1,280 രൂപയും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.
പ്രതിയെ ഭീഷണിപ്പെടുത്തി പ്രതിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പ്രതിയുടെ അക്കൗണ്ടില്‍ നിന്ന് തൈക്കാട് എച്ച്ഡിഎഫ്‌സി എടിഎം കൗണ്ടറില്‍ എത്തി 4,000 രൂപ പിന്‍വലിപ്പിച്ച് പങ്കിട്ടെടുക്കുകയാണുണ്ടായത്. തിരുവനന്തപുരം ദക്ഷിണ മേഖല വിജിലന്‍സ് യൂണിറ്റ് ഫ്രാഥമിക അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നു.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത അഭ്യര്‍ത്ഥിച്ചു.