- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടയിൽനിന്ന് അരിയും സാധനങ്ങളും വാങ്ങി വരവേ ലോറി തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം;എം.സി റോഡിൽ എഴുപതുകാരിയെ ഇടിച്ചിട്ടത് ക്വാറിയിൽ നിന്നും പാറ കയറ്റി വന്ന ടോറസ്
തിരുവനന്തപുരം:എം.സി. റോഡിൽ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം.വാമനപുരം അമ്പലംമുക്കിന് സമീപമാണ് അപകടമുണ്ടായത്.അപകടത്തിൽ അമ്പലംമുക്ക് സ്വദേശിനി ദാക്ഷായണി (70) ആണ് ടോറസ് കയറിയിറങ്ങി തൽക്ഷണം മരിച്ചത്.
ശനിയാഴ്ച രാവിലെ ഒൻപതു മണിയോടെയായിരുന്നു അപകടം.കടയിൽനിന്ന് അരിയും സാധനങ്ങളും വാങ്ങി റോഡരികിലൂടെ വരുമ്പോഴാണ് സമീപത്തെ ക്വാറിയിൽനിന്ന് പാറ കയറ്റി വന്ന ടോറസ് ലോറി ദാക്ഷായണിയെ ഇടിച്ചിട്ടത്.റോഡിലേക്ക് തെറിച്ചു വീണ ദാക്ഷായണിയുടെ ശരീരത്തിലൂടെ ടോറസ് കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
അപകടം നടന്ന സ്ഥലത്തിന് സമീപം ഒരു സ്വകാര്യ സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്.സ്‌കൂൾ സമയത്താണ് ടോറസ് ലോറി അമിത വേഗതയിൽ എത്തിയത്.തിരക്ക് സമയങ്ങളിലടക്കം ഈ പാതയിലൂടെയുള്ള ടോറസുകളുടെ മരണ പാച്ചിൽ പതിവാണെന്നും പരാതി ഉയരുന്നുണ്ട്.




