- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് സമയത്തും പ്രളയക്കെടുതിയിലും മുടങ്ങുകയും ആർഭാടം മങ്ങുകയും ചെയ്ത അത്തം ഘോഷയാത്ര ഇക്കുറി പൂർവാധികം ഭംഗിയോടെ; ഓണാഘോഷത്തിന് തുടക്കമായി; തൃപ്പുണ്ണിത്തുറയിൽ ആവേശം നിറച്ച് മമ്മൂട്ടിയും
കൊച്ചി: സംസ്ഥാനത്തിന്റെ ഓണാഘോഷത്തിന് തുടക്കമിടുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ അത്തച്ചമയ ഘോഷയാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂൾ ഗ്രൗണ്ടിൽ പതാക ഉയർത്തി. നടൻ മമ്മൂട്ടി, ഹൈബി ഈഡൻ എംപി, കെ ബാബു എംഎൽഎ, അനൂപ് ജേക്കബ് എംഎൽഎ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഘോഷയാത്രയ്ക്ക് ഫ്‌ളാഗ് വീശിയത് മുഖ്യമന്ത്രിയാണ്.
കോവിഡ് സമയത്തും പ്രളയക്കെടുതിയിലും മുടങ്ങുകയും ആർഭാടം മങ്ങുകയും ചെയ്ത അത്തം ഘോഷയാത്ര ഇക്കുറി പൂർവാധികം ഭംഗിയോടെയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഘോഷയാത്രയിൽ അണിനിരക്കുന്ന നാടൻകലാരൂപങ്ങളിലും നിശ്ചലദൃശ്യങ്ങളിലും കൂടുതൽ വൈവിധ്യമാർന്ന ഇനങ്ങളുണ്ട്. അവധിദിവസം നടക്കുന്ന ഘോഷയാത്രയായതുകൊണ്ട് പതിവിൽ കവിഞ്ഞ ജനക്കൂട്ടവും എത്തിയിട്ടുണ്ട്. പകൽ മൂന്നുമുതൽ പൂക്കളപ്രദർശനവും നടക്കും. വൈകിട്ട് 5.30ന് ലായം കൂത്തമ്പലത്തിൽ നടക്കുന്ന കലാസന്ധ്യയുടെ ഉദ്ഘാടനത്തോടെ ഓണംവരെ നീണ്ടുനിൽക്കുന്ന കലാവിരുന്നിനും തുടക്കമാകും.
അത്താഘാഷ പരിപാടിയിൽ അതിഥിയായി എത്തുന്നത് ആദ്യമായാമെന്ന് മമ്മൂട്ടി പറഞ്ഞു. ചെമ്പിലുള്ള ആളാണ്. നിങ്ങളറിയുന്ന മമ്മൂട്ടിയാകുന്നതിന് മുമ്പ് അത്തം ഘോഷയാത്രക്ക് വായ് നോക്കി നിന്നിട്ടുണ്ട്. അന്നും പുതുമുയും അത്ഭുതവും ഉണ്ട്. ഇന്നും അത് വിട്ടുമാറിയിട്ടില്ല. ഏത് സങ്കൽപ്പത്തിന്റയോ ഏത് വിശ്വാസത്തിന്റേയോ പേരിലായാലും ഓണം നമുക്ക് ആഘോഷമാണ്. അത്തച്ചമയം വലിയ സാഹിത്യ സാംസ്‌കാരിക ആഘോഷമാക്കി മാറ്റണം-മമ്മൂട്ടി പറഞ്ഞു.
ഘോഷയാത്രക്ക് അപ്പുറം സാംസ്‌കാരിക മേഖലക്ക് സംഭവന നൽകിയവരെ കൂടി പങ്കെടുപ്പിച്ച്, അവരുടെ ലോകോത്തരമായ കലാരൂപങ്ങൾ അവതരിപ്പിക്കണം. അത്തച്ചമയം കേരളത്തിന്റെ വലിയ ടാഗ് ലൈൻ ആകും.ട്രേഡ്മാർക്ക് ആകും. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്നും മമ്മൂട്ടി അഭ്യർത്ഥിച്ചു. മനുഷ്യരെ ഒന്നിപ്പിക്കുന്ന ആഘോഷമായി ഓണം നിലനിൽക്കെട്ടെയന്നും മമ്മൂട്ടി ആശംസിച്ചു.
വൻ പൊലീസ് സുരക്ഷയാണ് ഘോഷയാത്രക്കായി വിന്യസിച്ചിരിക്കുന്നത്. മാവേലിമാർ,പുലികളി, തെയ്യം, നിശ്ചല ദൃശ്യങ്ങൾ തുടങ്ങി വർണാഭമായ കാഴ്ചകളാണ് അത്തച്ചമയ ഘോഷയാത്രയിൽ അണിനിരക്കുന്നത്.



