- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് ലഭിക്കില്ല; ഓഗസ്റ്റ് 26 മുതല്‍ കിറ്റ് വിതരണം ആരംഭിക്കും
തിരുവനന്തപുരം: എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് ലഭിക്കും എന്ന പ്രചാരണം തെറ്റാണെന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനം പ്രകാരം അന്ത്യോദയ, അന്നയോജന കാര്‍ഡുടമകള്‍ക്കും മാത്രമാണ് ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്യുക.
ഓഗസ്റ്റ് 26 മുതല്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളിലൂടെ കിറ്റ് വിതരണം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളില്‍ പൊതുജനങ്ങള്‍ വിശ്വസിക്കരുതെന്നും ഭക്ഷ്യവകുപ്പ് നിര്‍ദേശിച്ചു.
Next Story