കൊടുങ്ങല്ലൂർ: ഓണം പ്രമാണിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഓഫീസും അഴീക്കോട് തീരദേശ പോലീസ് സ്റ്റേഷനും സംയുക്തമായി കടലിൽ പട്രോളിംഗ് നടത്തി. അഴീക്കോട് മുനയ്ക്കൽ ബീച്ചിൽ നിന്നാണ് പരിശോധന ആരംഭിച്ചത്.

കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി. ബാലസുബ്രഹ്മണ്യൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ എം.എസ്. പദ്മരാജൻ, കെ.എ. ജയദേവൻ, എ.വി. മോയിഷ്, എ.എസ്. സരസൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എം.ആർ. ഷാജി എന്നിവരും, അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ സി. രമേശ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കെ.കെ. സുനിൽ, സിവിൽ പോലീസ് ഓഫീസർ അഖിൽ രാജ്, ബോട്ട് സെക്യൂരിറ്റി ഓഫീസർ മുഹമ്മദ് ഷെഫീഖ്, ബോട്ട് കമാൻഡർ ഹരി കുമാർ, സ്രാങ്ക് ജിൻസൺ, മറൈൻ ഹോം ഗാർഡ് വിപിൻ, കോസ്റ്റൽ വാർഡൻ അജ്മൽ എന്നിവരും പട്രോളിംഗ് സംഘത്തിലുണ്ടായിരുന്നു.

ഓണക്കാലത്ത് മയക്കുമരുന്ന്, സ്പിരിറ്റ് കള്ളക്കടത്ത് തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഈ സംയുക്ത പരിശോധന നടത്തിയത്. ഇത്തരം സംയുക്ത പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കാനാണ് അധികൃതരുടെ തീരുമാനം.