അടൂര്‍ കെ പി റോഡില്‍ കരുവാറ്റ സിഗ്‌നലില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പിതാവ് മരിച്ചു; മക്കള്‍ക്ക് പരിക്ക്
അടൂര്‍ കെ പി റോഡില്‍ കരുവാറ്റ സിഗ്‌നലില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പിതാവ് മരിച്ചു.സ്‌കൂട്ടറില്‍ ഒപ്പം യാത്ര ചെയ്ത രണ്ടു കുട്ടികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.അടൂര്‍ പറന്തല്‍ ഇടക്കോട് ജീസസ് വില്ലയില്‍ തോമസ് ബെന്നി (44) ആണ് മരിച്ചത്.മക്കളായ ആറ് വയസുള്ള സേറ മേരി തോമസ്, മൂന്ന് വയസുള്ള ഏബല്‍ തോമസ് ബെന്നി എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെ കെ പി റോഡില്‍ കരുവാറ്റ പള്ളിയ്ക്ക് സമീപമുള്ള സിഗ്‌നല്‍ ജംഗ്ഷനില്‍ ആയിരുന്നു അപകടം.പറന്തല്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
അടൂര്‍ കെ പി റോഡില്‍ കരുവാറ്റ സിഗ്‌നലില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പിതാവ് മരിച്ചു.സ്‌കൂട്ടറില്‍ ഒപ്പം യാത്ര ചെയ്ത രണ്ടു കുട്ടികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.അടൂര്‍ പറന്തല്‍ ഇടക്കോട് ജീസസ് വില്ലയില്‍ തോമസ് ബെന്നി (44) ആണ് മരിച്ചത്.മക്കളായ ആറ് വയസുള്ള സേറ മേരി തോമസ്, മൂന്ന് വയസുള്ള ഏബല്‍ തോമസ് ബെന്നി എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെ കെ പി റോഡില്‍ കരുവാറ്റ പള്ളിയ്ക്ക് സമീപമുള്ള സിഗ്‌നല്‍ ജംഗ്ഷനില്‍ ആയിരുന്നു അപകടം.പറന്തല്‍ ഭാഗത്ത് നിന്നും കൊട്ടാരക്കര കലയപുരത്തുള്ള ഭാര്യവീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ സിഗ്‌നല്‍ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റോഡരികിലെ ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം.പരിക്കേറ്റ തോമസ് ബെന്നിയേയും മക്കളേയും അപകട സ്ഥലത്ത് ഉണ്ടായിരുന്നവര്‍ അടൂര്‍ ജനറല്‍ എത്തിച്ചെങ്കിലും തോമസ് ബെന്നിയുടെ ജീവന്‍ രക്ഷിക്കാനായില്ല.തട്ട ശാലേം ക്രിസ്ത്യന്‍ ബ്രദറണ്‍ സഭാംഗമായ തോമസ് ബെന്നി കെ പി റോഡരികില്‍ ഹോളി ക്രോസ്സ് ജംഗ്ഷന് സമീപം പഴക്കച്ചവടം നടത്തി വരികയായിരുന്നു.മരിച്ച തോമസ് ബെന്നിയുടെ ഭാര്യ ബ്ലെസി വിദേശത്താണ്.അടൂര്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.