- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആങ്ങമൂഴിയിൽ പനി ബാധിച്ച് ഒരുവയസുകാരി മരിച്ചു; പനിക്ക് ശമനമില്ലാതെ വന്നതോടെ ജനറൽ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ മരണം
പത്തനംതിട്ട: പനി ബാധിച്ച് ഒരു വയസുകാരി മരിച്ചു. ആങ്ങംമൂഴി പാലയ്ക്കമണ്ണിൽ, കൃഷ്ണപ്രിയയുടെ മകൾ അഹല്യയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
കഴിഞ്ഞ കുറെ ദിവസങ്ങളായി കുഞ്ഞിന് പനിയായിരുന്നു എന്ന് പറയുന്നു. വീടിന് സമീപത്തെ ആശുപത്രിയിൽ ഇതിനായി ചികിൽസ തേടിയിരുന്നു. പനിക്ക് ശമനമില്ലാതായതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വിദഗ്ധ ചികിൽസക്കായി കൊണ്ടുവരുന്നതിനിടയിലാണ് മരണം. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story