- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
28 ലക്ഷത്തിന്റെ ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്: പാലക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്; സമാന കുറ്റകൃത്യത്തില്‍ ജാമ്യത്തില്‍ നില്ക്കുമ്പോള് അടുത്ത അറസ്റ്റ്
28 ലക്ഷത്തിന്റെ ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്: പാലക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്
തിരുവല്ല: ഓണ്‍ലൈനില്‍ ജോലി ഒഴിവുണ്ടെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി. പാലക്കാട് തൃത്താല കുറുങ്കാട്ടില്‍ വീട്ടില്‍ റജിനാസ് (36) ആണ് അറസ്റ്റിലായത്. ഓണ്‍ലൈനില്‍ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് മെസേജ് അയച്ച് ആളുകളെ വിശ്വസിപ്പിച്ച് രാജ്യത്തിന്റെ പല ഭാഗത്തായി വിവിധ ബാങ്കുകളിലുള്ള അക്കൗണ്ടുകളിലേക്ക് പണം വാങ്ങി എടുക്കുന്നതാണ് സംഘത്തിന്റെ രീതി.
ഇത്തരത്തില്‍ ഏകദേശം 28ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ട്. റെജിനാസ് സമാന കുറ്റകൃത്യത്തിന് കര്‍ണാടക പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. മുന്‍ എസ്.എച്ച്.ഓ ബി.കെ. സുനില്‍ കൃഷ്ണന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവിലെ ഇന്‍സ്പെക്ടര്‍ കെ.എസ്. സുജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പാലക്കാട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഷാഡോ ടീം അംഗങ്ങളായ അവിനാശ്, ജോജോ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




