- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റമ്മി കളിച്ച് ലക്ഷങ്ങൾ കടം വരുത്തി; ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചത് കടം വീട്ടാൻ വേണ്ടി; വില്ലേജ് അസിസ്റ്റന്റിന്റെ മൊഴി ഇങ്ങനെ
തൃശൂർ: അത്താണിയിൽ ഫെഡറൽ ബാങ്കിൽ ജീവനക്കാരന് നേരെ പെട്രോളൊഴിച്ച സംഭവം ബാങ്ക് കൊള്ളയെന്ന് മൊഴി. ബാങ്കിൽ കവർച്ചാ ശ്രമം നടത്തിയത് കടം വീട്ടാനാണെന്ന് പ്രതിയായ വില്ലേജ് അസിസ്റ്റന്റ് ലിജോ പറഞ്ഞു. റമ്മി കളിച്ച് ലക്ഷങ്ങൾ കടം വരുത്തി. ഇത് വീട്ടാനാണ് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചതെന്ന് ലിജോ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബാങ്കിലെത്തിയ ലിജോ കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ നിന്നും പെട്രോൾ പുറത്തെടുത്ത് ജീവനക്കാർക്കുനേരെ ഒഴിക്കുകയായിരുന്നു. തുടർന്നാണ്, താൻ ബാങ്ക് കൊള്ളിയടിക്കാൻ പോവുകയാണെന്ന് പറഞ്ഞ് ബഹളം വെച്ചത്. തുടർന്ന് ജീവനക്കാർ പൊലീസിനെ ബന്ധപ്പെടുമെന്ന് പറഞ്ഞപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ജീവനക്കാരും നാട്ടുകാരും ചേർന്നാണിയാളെ പിടികൂടിയത്. തുടർന്ന്, വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.വധശ്രമം കവർച്ചാശ്രമം എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.




