തിരുവനന്തപുരം: സംസ്ഥാന ഭിന്നശേഷി കമ്മിഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭിന്നശേഷി യുവാവിന് സ്ഥിരം നിയമനം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിൽ ഓഫീസ് അറ്റൻഡന്റായി ജോലി നോക്കിയിരുന്ന ചെങ്ങന്നൂർ നെടുവരംകോട് സ്വദേശി സമ്പത്ത് എസ്. കടകംപള്ളിക്കാണ് സ്ഥിരംനിയമനം നൽകിയത്.

2018 മുതൽ താത്കാലിക വിഭാഗത്തിൽ ജോലി നോക്കിയിരുന്ന തനിക്ക് ഭിന്നശേഷി സംവരണ പ്രകാരം സ്ഥിരംനിയമനം നൽകണമെന്നാവശ്യപ്പെട്ട് 2022 ജനുവരിയിൽ സമ്പത്ത് സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച ഭിന്നശേഷി കമ്മിഷണർ എസ്.എച്ച് പഞ്ചാപകേശൻ ഹർജിക്കാരന് ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു കോളേജിൽ സ്ഥിരംനിയമനം നൽകണമെന്ന് ഉത്തരവിട്ടിരുന്നു.സിവിൽ സർവീസ് മെയിൻ