തിരുവനന്തപുരം: ശശി തരൂരിനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. തരൂർ കഴിവുള്ള നേതാവാണെന്നും അദ്ദേഹത്തെ നേത്യത്വത്തിലേക്ക് കൊണ്ടുവരണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ. കുര്യൻ.തരൂർ പരിപാടികൾ ഡിസിസിയെ അറിയിക്കാത്തത് അച്ചടക്ക ലംഘനമല്ല. അത് നേതാക്കളുടെ സ്വാതന്ത്യമാണ്. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കേരളത്തിലല്ല ദേശീയ നേതൃനിരയിൽ തന്നെ തരൂരിന് അർഹമായ സ്ഥാനം നൽകണം. നേതൃനിരയിൽ തരൂർ വന്നാൽ അത് പാർട്ടിക്ക് ഗുണകരം എന്നാണ് തന്റെ അഭിപ്രായമെന്നും കുര്യൻ വ്യക്തമാക്കി.

വ്യക്തിപരമായ അസൗകര്യം മൂലമാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. ശശി തരൂരിന്റെ പരിപാടിയിൽ നിന്ന് താൻ വിട്ടുനിൽക്കുന്നുവെന്നത് മാധ്യമ സൃഷ്ടിയാണെന്നും കുര്യൻ കൂട്ടിച്ചേർത്തു.