മലപ്പുറം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് റെക്കോർഡ് ഭൂരിപക്ഷം നേടുമെന്ന് മുസ്ലിം ലീഗ് നിയമസഭാക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പുതുപ്പള്ളിയിലെ ജനങ്ങളെ കണ്ടാൽ അതു മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സർക്കാറിന് അവകാശപ്പെടാൻ ഒന്നുമില്ല. ഓണം വറുതിയിലായിരുന്നു. സർക്കാറിന്റെ വിലയിരുത്തലാകുമെന്ന് സിപിഎമ്മും യു.ഡി.എഫും പറഞ്ഞിട്ടുണ്ട്.

പുതുപ്പള്ളിയിൽ നിലത്തിരുന്നാണ് ഉമ്മൻ ചാണ്ടി നിവേദനങ്ങൾ വാങ്ങി അവർക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്തത്. ഇത് പുതുപ്പള്ളിയിലെ വോട്ടർമാരിൽ പ്രകടമാണ്. അവരുടെ തൃപ്തി വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.