കോഴിക്കോട്: ഗവർണർ സർക്കാർ തർക്കം ചായ കുടിച്ചു പരിഹരിക്കാം എന്ന് പറഞ്ഞത് കേരളത്തെ കുറിച്ച് അല്ലെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. ഇന്നലെ താൻ പറഞ്ഞതിനെ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

മിസോറാം ഗവർണറായിരുന്നപ്പോഴും ഇപ്പോൾ ഗോവ ഗവർണർ ആയപ്പോഴും അവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ അതെല്ലാം വൈകുന്നേരങ്ങളിൽ ചായ കുടിക്കാൻ ഇറങ്ങുമ്പോൾ സംസാരിച്ചു ഏകഅഭിപ്രായത്തിൽ എത്താറാണെന്നുമാണ് ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ള ഇന്നലെ പറഞ്ഞത്.

എന്നാൽ ഇന്നലെ പറഞ്ഞത് കേരളത്തെ ഉദ്ദേശിച്ചല്ലെന്നും മാധ്യമങ്ങൾ തെറ്റായി നൽകിയതാണെന്നും ശ്രീധരൻ പിള്ള ഇന്ന് വ്യക്തമാക്കി.