തിരുവനന്തപുരം: പമ്പയില്‍നിന്നുള്ള കെ.എസ്.ആര്‍.ടി.സി. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് 24 മണിക്കൂര്‍ സാധുതയുണ്ടായിരിക്കും. തീര്‍ഥാടകരില്‍ പലരും മടക്കയാത്രയ്ക്കും ടിക്കറ്റ് ബുക്ക് ചെയ്താണ് എത്താറ്. ദര്‍ശനത്തിനുള്ള തിരക്ക് കാരണം ഇവരുടെ മടക്കയാത്ര വൈകാറുണ്ട്. ഈ സാഹചര്യത്തിലാണ് ടിക്കറ്റുകളുടെ സാധുത നീട്ടാന്‍ തീരുമാനിച്ചത്.

ബുക്കിങ് പ്രകാരമുള്ള സമയം കഴിഞ്ഞെത്തുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റെടുത്ത അതേ ശ്രേണിയിലെ മറ്റൊരു ബസില്‍ സീറ്റ് നല്‍കും. ഇത്തരത്തില്‍ ക്രമീകരിക്കുമ്പോള്‍ ഗ്രൂപ്പായി ബുക്ക് ചെയ്ത യാത്രക്കാരില്‍ ഒരുമിച്ച് യാത്രചെയ്യാന്‍ പറ്റാത്തവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധനയ്ക്ക് നല്‍കണം.

ബുക്ക് ചെയ്ത സമയത്തുതന്നെ യാത്രക്കാര്‍ എത്തണമെന്നാണ് കെ.എസ്.ആര്‍.ടി.സി.യുടെ നിയമം. ശബരിമലയിലെ തിരക്ക് കണക്കിലെടുത്താണ് പമ്പയില്‍ ഇളവുനല്‍കിയത്