തലശേരി: മലയോരജനതയെ നെഞ്ചിലേറ്റിയ യുഗപ്രഭാവാനായ നേതാവും ഭരണാധികാരിയുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ്മാർജോസഫ് പാംപ്ളാനി അനുശോചനസന്ദേശത്തൽ പറഞ്ഞു. തലശേരി ബിഷപ്പ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസാധാരണമായ നേതൃപാടവവും രാഷ്ട്രീത്തിനതീതമായി എല്ലാതലത്തിലുമുള്ള ജനങ്ങളോട് സംവദിക്കാനുള്ളപ്രത്യേക സിദ്ധിയുംകൈമുതലാക്കിയ അദ്ദേഹം ജനനായകൻ എന്നറിയപ്പെടുന്നതിൽ യാതൊരു അതിശയോക്തിയില്ല. നവകേരള നിർമ്മിതിയിൽ നിർണായക പങ്കുവഹിച്ച സമർത്ഥനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നാണ് ചരിത്രം അദ്ദേഹത്തെ അനുസ്മരിക്കുകയെന്നും തലശേരി ആർച്ച് ബിഷപ്പ് തന്റെ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.

കുടിയേറ്റ മേഖലകളുടെ വികസനത്തിന് പ്രത്യേകിച്ചു വടക്കെ മലബാറിന്റെ വളർച്ചയ്ക്കു ഉമ്മൻ ചാണ്ടിയുടെ സംഭാവനകൾ എക്കാലവും അനുസ്മരിക്കപ്പെടും. മലയോര വികസന അഥോറിറ്റി മലയോര മേഖലകളുടെ വികസനങ്ങൾക്ക് ഏറ്റവും ശക്തി പകർന്ന മലയോര ഹൈവെ ഇരിട്ടി, വെള്ളരിക്കുണ്ട് താലൂക്കുകൾ, കണ്ണൂർ വിമാനത്താവളം എന്നിങ്ങനെ വികസനപ്രവർത്തനങ്ങൾക്ക് ഉമ്മൻ ചാണ്ടി ചുക്കാൻ പിടിച്ചു. തലശേരി അതിരൂപതയുമായി ആഴമേറിയ ബന്ധം സൂക്ഷിച്ച നേതാവായിരുന്നു അദ്ദേഹം.

യശ: ശരീരനായ മാർ സെബാസ്റ്റ്യൻ വളേളാപ്പള്ളി പിതാവിനെ വടക്കെ മലബാറിൽ എത്തുമ്പോഴെക്കെ അദ്ദേഹം സന്ദർശിക്കുമായിരുന്നു. മലബാറിലെ കുടിയേറ്റ ജനതയുടെ സർവപ്രതിസന്ധികളിലും അദ്ദേഹം പിതാവിന്റെ ഒപ്പം നിന്നു.മാർജോർജ് വലിയമറ്റം പിതാവുമായും മാർ ജോർജ് ഞറളക്കാട്ട് പിതാവുമായും ഏറ്റവും നല്ല ബന്ധം അദ്ദേഹംസൂക്ഷിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ നേരിട്ട സമയമായിരുന്നിട്ടുപോലും കഴിഞ്ഞ വർഷം അദ്ദേഹം തലശേരി ആർച്ച ബിഷപ്പ് ഹൗസിൽ സന്ദർശനത്തിനായി എത്തയിരുന്നു. മലബാറിലെ കുടിയേറ്റ ജനതയുടെ സർവപ്രതിസന്ധികളിലും അദ്ദേഹം പിതാവിന്റെ ഒപ്പം നിന്നു.മാർജോർജ് വലിയമറ്റം പിതാവുമായും മാർജോർജ് ഞറളക്കാട്ട് പിതാവുമായും ഏറ്റവും നല്ല ബന്ധം അദ്ദേഹം സൂക്ഷിച്ചിരുന്നു.

ആരോഗ്യപ്രശ്ന നേരിട്ടസമയമായിരുന്നിട്ടു പോലും കഴിഞ്ഞ വർഷം അദ്ദേഹം തലശേരി ആർച്ച് ബിഷപ്പ്ഹൗസിൽ സന്ദർശനത്തിനായി എത്തിയിരുന്നു. വാഴമല കുടിയേറ്റവിഷയമുണ്ടായപ്പോൾ കർഷകർക്കു വേണ്ടി നിലപാട് സ്വീകരിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. തലശേരി അതിരൂപതയുടെ വിദ്യാഭ്യാസ സ്ഥാപനമായ കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ രാഷ്ട്രീയ ഇടപെടലുകൾ മൂലം പ്രതിസന്ധികളുമുണ്ടായപ്പോൾ പ്രശ്നപരിഹാരത്തിനായി ആത്മാർത്ഥമായ ഇടപെടലുകൾ അദ്ദേഹം നടത്തി.

രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും കളങ്കരഹിതമായ പ്രതിച്ഛായ അദ്ദേഹം സൂക്ഷിച്ചിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലുമൊക്കെ ആഴമായ ദൈവാശ്രയത്വം കൈമുതലാക്കി ഏറ്റവും മാന്യമായി എതിരാളികളോടുപോലും പെരുമാറിയ ശ്രേഷ്ഠമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരളീയ സമൂഹത്തിന് പ്രത്യേകിച്ചു വടക്കെമലബാറിന്നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.