- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുശ്ശേരിക്കടവിൽ പഞ്ചായത്ത് തോണി മറിഞ്ഞ് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം; കുട്ടിയുള്‍പ്പടെ അഞ്ചു പേർ രക്ഷപ്പെട്ടു
കൽപ്പറ്റ: പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുതുശ്ശേരി കടവിലെ ഓട്ടോ ഡ്രൈവർ മുണ്ടക്കുറ്റി സ്വദേശി മാണിക്യ നിവാസിൽ ബാലകൃഷ്ണൻ (50) ആണ് മരിച്ചത്. ഒരു കുട്ടിയുള്‍പ്പടെ അഞ്ചു പേരാണ് അപകട സമയം തോണിയിലുണ്ടായിരുന്നത്. എന്നാൽ ഇവർക്ക് പരിക്കുകളില്ല. ബാങ്കുകുന്ന്-തേർത്തുകുന്ന് കുന്ദമംഗലം കടവിൽ ഉച്ചകഴിഞ്ഞു മൂന്നുമണിക്കായിരുന്നു അപകടം.
ഉടനെതന്നെ പടിഞ്ഞാറത്തറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് കടത്തിനായി പഞ്ചായത്തു നൽകിയ തോണിയാണ് മറിഞ്ഞത്. അപകട സമയം തോണിയിൽ ഉണ്ടായിരുന്ന മറ്റുള്ളവരെ രക്ഷപ്പെടുത്തി മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.
Next Story