- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ ചെവിക്കുറ്റിക്ക് അടിച്ച് പഞ്ചായത്ത് പ്രസിഡന്റ്; അടിയേറ്റ ക്യാൻസർ രോഗിയായ വനപാലകൻ ആശുപത്രിയിൽ; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: ജന ജാഗ്രത സമിതി യോഗത്തിന് എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം കല്ലറ പാങ്ങോട് പഞ്ചായത്തിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9 30 ഓടെ ആയിരുന്നു സംഭവം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ രാവിലെ ജനജാഗ്രത സമിതി യോഗം ചേരാൻ തീരുമാനിച്ചിരുന്നു. ഇതിൽ പങ്കെടുക്കാൻ എത്തിയ പാലോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അജയനാണ് മർദ്ദനമേറ്റതായി പരാതിയുള്ളത്.
ക്യാൻസർ രോഗബാധിതനാണ് അജയൻ. രാവിലെ 9 മണിക്ക് തന്നെ ജന ജാഗ്രത സമിതിയിൽ പങ്കെടുക്കാൻ അജയൻ എത്തുകയും 9 30 ന് ചേരേണ്ട യോഗത്തിൽ പങ്കെടുക്കാൻ ആരും എത്താത്തതിനെ തുടർന്ന് ഹാളിൽ നിന്നും പുറത്ത് ഇറങ്ങി ഫോണിൽ സംസാരിച്ച ശേഷം. തിരിച്ചു വീണ്ടും ഹാളിലേക്ക് കയറാൻ നേരം പഞ്ചായത്ത് പ്രസിഡന്റ് ഷാഫി നീയാരാണ് ഇവിടെ വന്നു ഫോൺ ചെയ്യാനെന്ന് ചോദിച്ചു കൊണ്ട് പ്രകോപിതനായി സംസാരിക്കുകയും, താൻ ഒരു ഉദ്യോഗസ്ഥനാണ് മര്യാദയ്ക്ക് സംസാരിക്കണം എന്ന് തിരിച്ചു പറഞ്ഞപ്പോൾ അസഭ്യം വിളിച്ചു കൊണ്ട് കയ്യേറ്റം ചെയ്തുവെന്നുമാണ് അജയകുമാർ പറയുന്നത്.
അതേസമയം പരസ്പരം വാക്കുതർക്കം ഉണ്ടായതായും ഫോറസ്റ്റ് ഓഫീസറെ താൻ പുറത്താക്കി കതകടക്കുക മാത്രമാണ് ചെയ്തതെന്നും മർദ്ദിച്ചിട്ടില്ല എന്നും പഞ്ചായത്ത് പ്രസിഡന്റ് ഷാഫി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന് എതിരെ അജയകുമാർ ഇന്ന് പാങ്ങോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.ഉദ്യോഗസ്ഥൻ പാലോട് സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്.




