- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാവൂരിലേക്ക് തടിയുമായി വരികയായിരുന്ന ലോറിയും പന്തളത്ത് നിന്നും കുരമ്പാലയിലേക്ക് പോവുകയായിരുന്നു സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്; പന്തളത്ത് സ്‌കൂട്ടറും തടിലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പന്തളം: സ്‌കൂട്ടറും തടിലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പാലമേൽ തണ്ടാനുവിള പുഷ്പത്തടത്തിൽ പടിഞ്ഞാറ്റേതിൽ പൊടിയന്റെ മകൻ അനീഷാ(25)ണ് മരിച്ചത്. സ്‌കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന കുരമ്പാല തെക്ക് ഇരിക്കലയ്യത്ത് സുധാകരനെ (55) ഗുരുതരമായ പരുക്കോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എം.സി റോഡിൽ കുരമ്പാല ശങ്കരത്തിൽ പടിക്ക് സമീപം ബുധനാഴ്ച രാത്രി ഒൻപതരയോടെയാണ് അപകടം. കൊട്ടാരക്കരയിൽ നിന്നും പെരുമ്പാവൂരിലേക്ക് തടിയുമായി വരികയായിരുന്ന ലോറിയും പന്തളത്ത് നിന്നും കുരമ്പാലയിലേക്ക് പോവുകയായിരുന്നു സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അനീഷ് അപകടസ്ഥലത്ത് മരിച്ചു.
അമ്മ: പൊടിയമ്മ.
ഭാര്യ :അഞ്ജലി.
മകൾ : അശ്വനിക.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story