- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട് ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്നുവീണു; 30 വിദ്യാർത്ഥികൾക്ക് പരിക്ക്
കാസർകോട്: കാസർകോട് സ്‌കൂൾ ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്നുവീണ് 30 വിദ്യാർത്ഥികൾക്ക് പരിക്ക്. ഉച്ചയോടെ ഉപജില്ല ശാസ്ത്രമേളയ്ക്കിടെയാണ് സംഭവം.ബേക്കൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.
ഇന്നലെയും ഇന്നുമായാണ് ശാസ്ത്രമേള സംഘടിപ്പിക്കുന്നത്. ശാസ്ത്രമേളയുടെ അവസാന ദിവസമായ ഇന്ന് തകരഷീറ്റ് കൊണ്ട് സ്ഥാപിച്ച പന്തലാണ് തകർന്നത്.
കുട്ടികളുടെ കൈയ്ക്കും തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്.പരിക്കേറ്റ കുട്ടികളിൽ നാലുപേരുടേതാണ് സാരമായിട്ടുള്ളത്. മറ്റു കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
Next Story



