- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ യാത്രക്കാരൻ ശുചി മുറിയിൽ കുടുങ്ങി: പരശുറാം എക്സ്പ്രസ് 20 മിനിറ്റ് വൈകി
കായംകുളം: മദ്യലഹരിയിൽ ബോധം പോയയാൾ ശുചി മുറിയിൽ കുടുങ്ങിയത് പരശുറാം എക്സ്‌പ്രസിന്റെ യാത്ര വൈകിപ്പിച്ചു. കായംകുളം റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ 8.20 ഓടെയായിരുന്നു സംഭവം.
തിരുവനന്തപുരം സ്വദേശി കുമാറാണ് (64) മുൻവശത്തെ സ്ലീപ്പർ ക്ലാസിന്റെ ശുചിമുറിയിൽ അകപ്പെട്ടത്. അകത്ത് കയറിയ ഇയാളെ ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് സഹയാത്രികർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ട്രെയിൻ കായംകുളം സ്റ്റേഷനിൽ പിടിച്ചിട്ടു.
സ്റ്റേഷൻ മാസ്റ്ററുടെ നേതൃത്വത്തിൽ റെയിൽവേ പൊലീസും ചുമട്ടുതൊഴിലാളികളും ശുചി മുറി തകർത്ത് അകത്ത് കയറിയപ്പോഴാണ് യാത്രക്കാരനെ ബോധമറ്റ നിലയിൽ കാണ്ടത്. ഉടൻ തന്നെ കായംകുളം ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് മദ്യലഹരിയിലായിണെന്ന് തെളിഞ്ഞത്. 20 മിനിറ്റ് വൈകിയാണ് ട്രെയിൻ യാത്ര തുടർന്നത്.
Next Story




