നെടുമ്പാശ്ശേരി: യാത്രക്കിടെ വിമാനത്തില്‍ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് അറസ്റ്റിലായത്. ദുബായില്‍ നിന്നുള്ള യാത്രക്കിടെ ഫ്‌ളൈ ദുബായ് വിമാനത്തിലെ എയര്‍ഹോസ്റ്റസിനോടാണ് അപമര്യാദയായി പെരുമാറിയത്. എയര്‍ഹോസ്റ്റസിന്റെ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.