തൃശൂർ: തൃശൂരിൽ സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യാത്രക്കാരി മരിച്ചു. അന്തിക്കാട് കുറ്റിമാവ് സ്വദേശിനിയായ ലീന (56) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്.

കുറ്റിമാവിൽ നിന്ന് സ്വകാര്യ ബസിൽ കയറിയ ലീന, അന്തിക്കാട് ആൽ സെന്ററിൽ എത്തിയപ്പോൾ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ കണ്ടക്ടറും മറ്റ് യാത്രക്കാരും ചേർന്ന് ലീനയ്ക്ക് വെള്ളം നൽകി. തുടർന്ന്, ഇവർ സഞ്ചരിച്ച ബസ്സിൽ തന്നെ ലീനയെ അടിയന്തരമായി കാഞ്ഞാണിയിലെ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.