പത്തനംതിട്ട: യാത്രക്കാരി ബോധരഹിതയായതിനെ തുടർന്ന് നേരെ ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആർടിസി ബസ്. ഇന്ന് രാവിലെ തെങ്കാശി- കോട്ടയം ബസ്സിലാണ് സംഭവം നടന്നത്. തിരുവല്ലയിൽ വെച്ച് യാത്രക്കാരി ബോധരഹിതയായി തുടർന്ന് കെ എസ് ആർ ടി സി ജീവനക്കാർ ബസ് വളരെ വേഗം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് ഓടിക്കുകയായിരുന്നു.

പ്രധാന റോഡിൽ ബ്ലോക്ക് ആയതിനാൽ മറ്റു വഴിയിലൂടെയാണ് കെ എസ് ആർ ടി സിയിൽത്തന്നെ വേഗം ആശുപത്രിയിൽ എത്തിച്ചത്. രക്തസമ്മർദ്ദം കുറഞ്ഞ യാത്രക്കാരി പിന്നീട് ആരോഗ്യനില വീണ്ടെടുക്കുകയും ചെയ്തു.